ചെങ്ങന്നൂർ: സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ വൈവിധ് 2K26 എന്ന ശാസ്ത്ര-സാങ്കേതിക-കലാ-സാംസ്കാരിക മേള മാർച്ച് 13, 14 തീയതികളിൽ നടത്തും. വിദ്യാർത്ഥികൾക്കിടയിൽ കലാ - സാംസ്കാരിക - ശാസ്ത്ര - സാങ്കേതിക മേഖലകളിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്നതിന് YVIDH 2026 ലക്ഷ്യമിടുന്നു. ......
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ പ്രഖ്യാപിച്ചു. വ്യാഴാഴ്ച തന്റെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തീരുമാനം അദ്ദേഹം അറിയിച്ചത്. ......
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ,നന്നാട് കോട്ടയത്തു കാവ് ഭദ്രകാളീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിനു 15 ന് തുടക്കമാകും.15 , 16 ദിവസങ്ങളിൽ പറയ്ക്കെഴുന്നള്ളിപ്പ്,
17 ന് രാവിലെ 6 മുതൽ അഖണ്ഡനാമജപയജ്ഞ൦, രാത്രി 7.30-ന് അനുഷ്ഠാന കലാരൂപമായ മുടിയേറ്റ് . 18-ന് ശ്രീമദ് ദേവീഭാഗവത പാരായണം ,ആചാര്യൻ കണ്ണൻ വനവാതുക്കര, യജ്ഞ പൗരാണികൻ ചെറുകോൽ ഉണ്ണികൃഷ്ണൻ. ......
മുളക്കുഴ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച പഴയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ബാങ്ക് മുൻ പ്രസിഡൻറും ഇഫ് കോ ആർ ജി ബി മെമ്പറുമായ അഡ്വ. വേണു മുളക്കുഴ നിർവ്വഹിക്കുന്നു. ......
ചെങ്ങന്നൂർ :- 50 വയസ്സ് കഴിഞ്ഞാൽ സ്ത്രീകൾ എല്ലാ വർഷവും മാമ്മോഗ്രാം ടെസ്റ്റും സെർവിക്കൽ ക്യാൻസർ ടെസ്റ്റും നടത്തുന്നത് അത്യുത്തമം ആയിരിക്കും എന്ന് ഡോ. ലക്ഷ്മി പിള്ള പറഞ്ഞു. ......
ആലപ്പുഴ: യുഡിഎഫ് പിന്തുണയോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും അതുസംബന്ധിച്ച പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ വ്യക്തമാക്കി. താൻ കോൺഗ്രസുമായി ചർച്ച നടത്തിയെന്ന രീതിയിൽ ചില മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ......
ആലപ്പുഴ: പാർട്ടിയംഗത്വം പുതുക്കാത്ത സാഹചര്യത്തിൽ മുൻമന്ത്രി ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം ജില്ലാ നേതൃത്വത്തിന്റെ അവസാന ശ്രമവും പരജായപ്പെട്ടതോടെ സിപിഎം അടവ് മാറ്റുന്നു. ......
ചെങ്ങന്നൂർ: മഴവെള്ള സംഭരണി എന്ന് പറഞ്ഞ കിണർ പരിശോധിച്ചപ്പോൾ കണ്ടത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ശുചി മുറി മാലിന്യം. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിൻ്റെ 12-ാം വാർഡിൽ കല്ലിശേരി ഉമയാറ്റുകരയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് സംഭവം .
കഴിഞ്ഞ രണ്ട് മാസങ്ങളായി സമീപവാസികളും ജനകീയ സമിതി പ്രവർത്തകരുടേയും ഉറക്കം കെടുത്തിയ സംഭവങ്ങൾക്ക് കഴിഞ്ഞ ദിവസം ആർ ഡി ഒ യുടെ ഇടപെടലിലൂടെ തല്ക്കാലം പരിഹാരമായി.
പുതിയ ക്യാൻസർ സെൻ്ററിൻ്റെ പിറകുവശത്തായി ആൾക്കാർ തിങ്ങിക്കുടി താമസിക്കുന്നിടത്താണ് അശാസ്ത്രീയമായി
കിണർ ഉണ്ടാക്കിയിരിക്കുന്നത്. ആശുപത്രി അധികൃതർ ഇപ്പോഴും അവകാശവാദം ഉന്നയിക്കുന്നത് ഇത് മഴവെള്ള സംഭരണി ആണെന്നാണ്. നാട്ടുകാരുടെ നിരന്തര പരാതിയേ തുടർന്നാണ് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ വിളിച്ചു ചേർത്ത യോഗത്തിൽ ആർ ഡിയോ അടക്കം 10 അംഗ കമ്മറ്റി രൂപീകരിച്ച് സ്ഥലം സന്ദർശിച്ച് ഉചിതമായ നടപടിക്ക് നിർദ്ദേശിച്ചത്.. ......
ചെങ്ങന്നൂർ: വികസന മുരടിപ്പിനെതിരെ ബിജെപി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന എംഎൽഎ ഓഫീസ് മാർച്ച് ബഹുജന മാർച്ചായി.
ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഇനി വേണ്ട ഈ എംഎൽഎ' എന്ന മുദ്രാവാക്യം ഉയർത്തി മന്ത്രി സജി ചെറിയാന്റെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ബിജെപി ചെങ്ങന്നൂർ നിയോജകമണ്ഡലം ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് എൻജിനീയറിങ് കോളജ് ജങ്ഷനിൽ പോലീസ് ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞു. ......